Director Balu Mahendra Passed Away
1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ ‘യാത്ര’ എന്ന ജനപ്രിയ ചിത്രം ബാലുമഹേന്ദ്രയാണ് സംവിധാനം ചെയ്തത്. 1974 ലെ 1971-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘നെല്ലിന്‍്റെ ഛായാഗ്രാഹകനായിട്ടാണ് മഹേന്ദ്ര തന്‍്റെ ചലച്ചിത്ര ജീവിതമാരംഭിച്ചത്. ഏറ്റവും നല്ല ഛായാഗ്രാഹകനുള്ള ഇന്ത്യാ സര്‍ക്കാറിന്‍്റെ ആ വര്‍ഷത്തെ ബഹുമതി ബാലുമഹേന്ദ്ര നെല്ലിലൂടെ നേടി. പിന്നീട് ഏകദേശം പത്തോളം ചിത്രങ്ങളിലൂടെ നല്ല ചായാഗ്രാഹകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയത്തെുകയുണ്ടായി. ചട്ടക്കാരി, പണിമുടക്ക്, ശങ്കരാഭരണം, ഉള്‍ക്കടല്‍, രാഗം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ എന്നീ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു.
മഹേന്ദ്രയുടെ ആദ്യ ചിത്രം കന്നടയിലാണിറങ്ങിയത്. 1977-ല്‍ പുറത്തിറങ്ങിയ 'കോകില' എന്ന ആ ചിത്രത്തിന് ദേശീയ ചലചിത്ര പുരസ്കാരം ലഭിച്ചു.
1983 ല്‍ സംവിധാനം ചെയ്ത തമിഴ് സിനിമയായ മൂന്നാംപിറയ്ക്ക് മികച്ച ഛായാഗ്രാഹകനായുള്ള ദേശീയപുരസ്‌കാരം രണ്ടാമതും നേടി. 1988 ല്‍ സംവിധാനം ചെയ്ത വീട് എന്ന സിനിമ ഏറ്റവും മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി.
യാത്ര, ഊമക്കുയില്‍, ഓളങ്ങള്‍ എന്നിവയാണ് ബാലുമഹേന്ദ്ര സംവിധാനം നിര്‍വഹിച്ച മലയാള ചലച്ചിത്രങ്ങള്‍. അഴിയാത്ത കോലങ്ങള്‍ , മൂടുപനി, നീങ്കള്‍ കെട്ടവൈ, ഉന്‍ കണ്ണില്‍ നീര്‍ വഴിന്താല്‍ , രെട്ടൈ വാല്‍ കുരുവി, വീട്, സന്ധ്യാരാഗം, വര്‍ണ്ണ വര്‍ണ്ണ പൂക്കള്‍ , മറുപടിയും, സതി ലീലാവതി, രാമന്‍ അബ്ദുള്ള, ജൂലി ഗണപതി, അത് ഒരു കനാക്കാലം, തലൈമുറകള്‍ എന്നിവയാണ് തമിഴ് ചിത്രങ്ങള്‍.
1939 മെയ് 20ന് ശ്രീലങ്കയിലെ ബത്തിക്കോലാവയിലാണ് ബാലു മഹേന്ദ്രയുടെ ജനനം. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ സിനിമാട്ടോഗ്രാഫിയില്‍ ബിരുദം കരസ്ഥമാക്കി. ചലച്ചിത്രനടിയായിരുന്ന ശോഭയെയാണ് ജീവിതസഖിയായി സ്വീകരിച്ചത്.
0 comments