നടി മീരാജാസ്മിനും സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍ തിരുവനന്തപുരം സ്വദേശി
അനില്‍ ജോണും തമ്മില്‍ വിവാഹിതരായി.ഞായറാഴ്ച രാത്രി എട്ടരയോടെ മീരയുടെ
കടവന്ത്രയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട്
പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ്
പങ്കെടുത്തത്.പരമ്പരാഗതമായ മറ്റ് വിവാഹച്ചടങ്ങുകള്‍ 12 ന് തിരുവനന്തപുരം
പാളയം എല്‍എംഎസ് പള്ളിയില്‍ നടക്കും. ദുബൈയില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയറായ
അനിലിനെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന്
ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു.തിരുവല്ല താഴെയില്‍
പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ
ജാസ്മിന്‍ മേരി ജോസഫിനെ ലോഹിതദാസാണ് ‘സൂത്രധാരനി’ലൂടെ മലയാള സിനിമയില്‍
മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ
ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ
ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക്
തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്
0 comments